തിരൂർ : ഒക്ടോബർ 16ന് ലോകഭക്ഷ്യദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി തിരുനാവായ എ.എം.എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ രണ്ടു ദശാബ്ദക്കാലം ഉച്ചഭക്ഷണ പാചക തൊഴിൽ ചെയ്ത പുതുപ്പറമ്പിൽ കദീജ, കൂളത്ത് ഇന്ദിര എന്നിവരെ സ്കൂൾ വിദ്യാർത്ഥികൾ സ്നേഹോപഹാരം നൽകി ആദരിച്ചു.
സ്കൂൾ പ്രധാനാദ്ധ്യാപകൻ ഷെറി കെ. തോലത്ത്
ഉദ്ഘാടനം ചെയ്തു. ചെറുവയൽ രാമനെക്കുറിച്ച് അദ്ധ്യാപകനായ സൽമാൻ കരിമ്പനക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. അദ്ധ്യാപകരായ വി.സി.ഉഷ, സി.ജെ.ഷൈൻ മോൾ, ടി.കെ.ലീന തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |