
അമ്പലപ്പുഴ: തകഴി ഗ്രാമ പഞ്ചായത്തിലെ പടഹാരം ജനകീയ ആരോഗ്യ കേന്ദ്രം ആരോഗ്യ ദേവസ്വം വകുപ്പുമന്ത്രി കെ .മുരളീധരൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചത് . കുട്ടനാട് എം. എൽ .എ റെജി ചെറിയാൻ അധ്യക്ഷനായി . ഗുണനിലവാരമുള്ള പ്രവർത്തനത്തിന് ആയുഷ്മാൻ ആരോഗ്യ കേന്ദ്രം കുന്നുമ്മയ്ക്ക് ലഭിച്ച ദേശീയ അംഗീകാരത്തിനുള്ള തകഴി ഗ്രാമ പഞ്ചായത്തിന്റ് ട്രോഫിയും തകഴി ഗ്രാമപഞ്ചായത്ത് പ്രൊജക്ട് പ്രകാരം കുന്നുമ്മ , പടഹാരം , കേളമംഗലം സെന്ററുകൾക്കുള്ള ലാപ്ടോപുകളും എം.എൽ.എ വിതരണം ചെയ്തു. തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് .ജി .ഗീതാഞ്ജലി ,വൈസ് പ്രസിഡന്റ് കെ.വി. വിപിൻ കുമാർ ,ജില്ലാ പഞ്ചായത്തംഗം മഞ്ജു വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |