SignIn
Kerala Kaumudi Online
Tuesday, 29 September 2026 3.27 AM IST

മലപ്പുറം ‌‌ഡിപ്പോ ടിക്കറ്റ് കൗണ്ടറും ഓഫീസും പുതിയ കെട്ടിടത്തിൽ

vvvvvvv
മലപ്പുറം കെ.എസ്.ആർ.ടി.സി റിസർവേഷൻ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാ​റ്റിയപ്പോൾ.പുതിയ കെട്ടിടത്തിൽ ഇന്ന് മുതൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും.

മലപ്പുറം: മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ടിക്കറ്റ് കൗണ്ടറും ഓഫീസും ഇന്നുമുതൽ പുതിയ ബസ് ടെർമിനൽ കെട്ടിടത്തിൽ പ്രവർത്തിക്കും. ഇന്നലെ പഴയ ഓഫീസിലെ സാധനങ്ങൾ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് മാറ്റി. ഡിപ്പോയുടെ വികസന പ്രവൃത്തികൾക്ക് വേഗം കൂട്ടാൻ പഴയ ഓഫീസ് കെട്ടിടവും സുരക്ഷാ ജീവനക്കാരുടെ പാറാവുകേന്ദ്രവും പൊളിച്ചുനീക്കും. ഇവിടെയാണ് യാർഡ് നിർമ്മിക്കുക. 2.25 ഏക്കർ സ്ഥലത്ത് പെട്രോൾ പമ്പടക്കമുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഡിസംബർ 31നകം ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം പൂർത്തിയാക്കി ജനുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യാനാണ് പദ്ധതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL