SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.07 AM IST

ലക്ഷങ്ങളുടെ ഇ-ടോയ്‌ലറ്റുകൾ നോക്കുകുത്തി, ശങ്കയിൽ വലഞ്ഞ് മലപ്പുറം

malappuram
കളക്ടറേറ്റിലെ ഇ ടോയ്‌ലറ്റ് തുരുമ്പെടുക്കുന്ന നിലയിൽ.  

മലപ്പുറം: ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച പൊതുശൗചാലയങ്ങൾ നോക്കുകുത്തിയായതോടെ ജില്ലാ ആസ്ഥാനത്ത് എത്തുന്നവർക്ക് പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ല. മലപ്പുറം നഗരത്തിലും ഭരണ സിരാകേന്ദ്രമായ സിവിൽ സ്റ്റേഷനകത്തും സ്ഥിതി സമാനമാണ്. നഗരത്തിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച ഇ-ടോയ്‌ലെറ്റുകൾ ഉപയോഗശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സിവിൽ സ്റ്റേഷനിൽ ആവശ്യങ്ങൾക്കായി എത്തുന്നവർക്കായി സ്ഥാപിച്ചവയും നോക്കുകുത്തിയാണ്. കൃത്യമായ മേൽനോട്ടവും അറ്റകുറ്റപ്പണികളും ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ മലപ്പുറം നഗരത്തിൽ കുന്നുമ്മൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലും കോട്ടപ്പടി ബസ് സ്റ്റാന്റിലും മാത്രമാണ് പൊതുശൗചാലയങ്ങളുള്ളത്. ബാക്കിയുളള ഇടങ്ങളിലുള്ളവ പ്രവർത്തിക്കുന്നില്ല. നിരവധി സ്ത്രീകളും വിദ്യാർത്ഥികളും ടാക്സി, ഓട്ടോ തൊഴിലാളികളും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും പ്രാഥമിക കർമ്മങ്ങൾക്കുള്ള സൗകര്യങ്ങളില്ലാതെ ദുരിതത്തിലാണ്. നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ചെലവഴിച്ചത് ലക്ഷങ്ങൾ

മൂന്നാംപടി പാസ്‌പോർട്ട് സേവാ കേന്ദ്രം, കോട്ടപ്പടി താലൂക്ക് ആശുപത്രി പരിസരം, കിഴക്കേത്തല ജംഗ്ഷൻ എന്നിവിടങ്ങളിൽ 2015ലാണ് മലപ്പുറം നഗരസഭ ഇ-ടോയ്‌ലെറ്റുകൾ സ്ഥാപിച്ചത്. 12.6 ലക്ഷമാണ് ഒരു യൂണിറ്റിന് ചെലവ് വന്നത്. താലൂക്ക് ആശുപത്രി പരിസരത്തും കിഴക്കേത്തലയിലുമുള്ളവ 2016 മാർച്ചിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. എന്നാൽ 2018 ഓടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. സങ്കേതിക സഹായം നൽകേണ്ട കമ്പനികളുടെ കരാർ കാലാവധി കഴിഞ്ഞതാണ് ഇത്തരത്തിൽ അടഞ്ഞു കിടക്കാൻ കാരണമായത്.ആദ്യഘട്ടത്തിൽ ശുചീകരണമുൾപ്പെടെ കൃത്യമായ മേൽനോട്ടം നൽകിയതിനാൽ നഗരത്തിലെത്തുന്ന ഭൂരിഭാഗം സ്ത്രീകളും ഇവയെ ആശ്രയിച്ചിരുന്നു. പിന്നീട് മേൽനോട്ടം നിലച്ചതോടെയാണ് തകരാറിലായത്.

പാസ്‌പോർട്ട് സേവാകേന്ദ്രത്തിന് മുൻവശത്തുള്ളത് പ്രവർത്തനം ആരംഭിച്ചാൽ നിരവധി പേർക്കാണ് പ്രയോജനകരമാകുക. പാസ്‌പോർട്ട് ആവശ്യങ്ങൾക്കായി നിരവധി പേരാണ് ദിവസവും രാവിലെ മുതൽ ഇവിടെ എത്തുന്നത്. കളക്ടറേറ്റിനകത്തുളള ഷീ ടോയ്ലറ്റുകളുടെയും ഭിന്നശേഷിക്കാർക്കായി സ്ഥാപിച്ച ബാരിയർ ഫ്രീ ടോയ്ലറ്റുകളുടെയും അവസ്ഥ സമാനമാണ്. ഇവയെല്ലാം ഉപയോഗശൂന്യമായി കിടക്കുകയാണ്. ലക്ഷങ്ങൾ ചെലവിട്ട് വിവിധ വകുപ്പുകൾ സ്ഥാപിച്ചവയാണിവ. കളക്ടറേറ്റിൽ ഓഫീസുകളോട് ചേർന്ന് ജീവനക്കാർക്ക് ടോയ്ലറ്റുണ്ടെങ്കിലും പൊതുജനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL