SignIn
Kerala Kaumudi Online
Monday, 14 September 2026 3.06 AM IST

അസാമിൽ നിന്ന്  റബ‌ർ കുരുവെത്തുന്നു നാടൻ കുരുവിന് വിലയിടിഞ്ഞു

d
ചോക്കാട്ട് റബ്ബർ കുരു ശേഖരിച്ച നിലയിൽ

കാളികാവ് : റബർ കുരു സീസൺ തുടങ്ങിയെങ്കിലും വില പാടെ കുറഞ്ഞതിനാൽ ശേഖരിക്കാൻ മടിച്ച് വ്യാപാരികൾ. കഴിഞ്ഞ വർഷം കിലോയ്ക്ക് 200രൂപ വരെ ലഭിച്ച റബർ കുരു ഇപ്രാവശ്യം 50 രൂപയ്ക്ക് പോലും ശേഖരിക്കാൻ ആളില്ല. അസാമിൽ നിന്ന് വൻതോതിൽ കേരളത്തിലേക്ക് ഇറക്കുമതി നടത്തുന്നതാണ് കാരണം.
ആഗസ്റ്റ് പകുതി മുതൽ പൊട്ടിത്തുടങ്ങുന്ന കുരു സെപ്തംബറിൽ പൂർണ്ണ തോതിൽ വിളവെടുത്ത് ഒക്ടോബർ അവസാനത്തോടെ വിളവെടുപ്പ് അവസാനിക്കും.
അസാമിലേയും കേരളത്തിലേയും വൻകിട റബർ നഴ്സറികളെ ലക്ഷ്യം വച്ചാണ് കേരളത്തിലെ വ്യാപാരികൾ കുരു ശേഖരിക്കുന്നത്. എന്നാൽ അസാമിൽ നിന്നും മണിപ്പൂരിൽ നിന്നും കേരളത്തിലെ വൻകിട നഴ്സറിക്കാർ കുരു ഇറക്കുമതി ചെയ്യുന്നതാണ് കേരളത്തിലെ കുരുവിന് വിലതകർച്ചയ്ക്കു കാരണം.
ബ്രിട്ടീഷുകാർ നട്ടു പിടിപ്പിച്ച മേൽത്തരം റബർ മരങ്ങളുടെ വിത്തുകളാണ് കിഴക്കൻ മേഖലയിലുള്ളത്. അതാണ് കുരു തേടി ഇവിടേക്ക് ആളുകളെത്തുന്നത്.

ഈ വർഷം തുടക്കത്തിൽ തന്നെ ശേഖരിക്കാൻ ആളില്ലാത്തതും വിലതകർച്ചയും കുരുവ്യവസായത്തിന് തിരിച്ചടിയാകുമോ എന്നാണ് ഭയം.

ഇത്തവണയില്ല ഉത്സവകാലം

റബർ കുരുരു പൊട്ടൽ കാലം പുല്ലങ്കോട് പ്രദേശത്തുകാർക്ക് ഉത്സവക്കാലമാണ്. കുരു ശേഖരിക്കുന്നതിന് സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പേരാണ് രംഗത്തു വരാറുള്ളത്.

റബറിന് പേര് കേട്ട പുല്ലങ്കോടിൽ രണ്ടു മാസം നീണ്ടു നിൽക്കുന്ന കുരുവ്യവസായമാണ് നടക്കാറുള്ളത്.



റബർ മരത്തിലെ മൂപ്പെത്തി ഉണങ്ങിയ വിത്തുകൾ ഈ മാസങ്ങളിലെ വെയിലേറ്റാൽ ഒരാഴ്ചയ്ക്കുള്ളിൽ ശബ്ദത്തോടെ പൊട്ടിത്തെറിക്കും .

പത്തു കിലോയും അതിലധികവും ഓരോരുത്തരും ശേഖരിക്കും.100 രൂപക്ക് മുകളിൽ വില ലഭിച്ചാൽ നല്ല വരുമാനമാണ് രണ്ടുമാസം ലഭിക്കുക

കഴിഞ്ഞ ദിവസങ്ങളിൽ പുല്ലങ്കോട്, ചോക്കാട് എന്നിവിടങ്ങളിൽ അമ്പത് രൂപയ്ക്ക് വ്യാപാരികൾ ശേഖരിച്ച കുരു അതിലും കുറഞ്ഞ വിലയ്ക്കാണ് വിറ്റു പോയത്

വ്യാപാരികൾ

കഴിഞ്ഞ സീസണിലെ വില 200

ഇത്തവണത്തെ വില 50

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL