SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.58 AM IST

അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടി

kannukalikal
പീരുമേട്ടിൽ അഴിച്ചു വിട്ട് വളർത്തുന്ന കന്നുകാലികൾ (ഫയൽ ഫോട്ടോ)

പീരുമേട്: കൊട്ടാരക്കര ഡിണ്ടിക്കൽദേശീയപാതയിലുൾപ്പെടെറോഡുകളിൽ അലഞ്ഞുതിരിഞ്ഞ് കാൽ നടയാത്രികർക്കും വാഹനയാത്ര കാർക്കും തടസ്സവും അപകടഭീഷണിയും ഉയർത്തുന്ന കന്നുകാലികളെ
പീരുമേട് പഞ്ചായത്തിന്റെനേതൃത്വത്തിൽ പിടികൂടി കെട്ടിയിട്ടു. റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ രണ്ട് മാസം മുമ്പ് അനൗൺസ്‌മെന്റ് നടത്തിയിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ നൽകിയിട്ടും ഉടമകൾ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് അധികൃതർദേശീയപാതയിലൂടെയും മറ്റ്‌റോഡുകളിലൂടെയും അലഞ്ഞുനടന്നകന്നുകാലികളെ പിടികൂടിയത്. പിടികൂടിയകന്നുകാലികളുടെ ഉടമകൾ 15 ദിവസത്തിനകം പഞ്ചായത്ത് ഓഫീസിലെത്തി ആവശ്യമായ നടപടി സ്വീകരിക്കണം. നിശ്ചിത സമയത്തിനകം ഉടമകൾ എത്തി തീരുമാനം അറിയിക്കാത്ത പക്ഷംനിയമാനുസൃതമായി തുടർനടപടികൾ സ്വീകരിക്കുകയും കന്നുകാലികളെ ലേലത്തിന് വിടുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. അഴിച്ച് വിട്ട് വളർത്തുന്ന കന്നുകാലികൾ പീരുമേട്, പള്ളിക്കുന്ന്, കുട്ടിക്കാനം, പാമ്പനാർ, കരടിക്കുഴി, തുടങ്ങിയ പ്രദേശങ്ങളിൽ വലിയ പ്രതിസന്ധിയാണ് വാഹന യാത്രികർക്കും കാൽനടക്കാർക്കും ഉണ്ടാക്കിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL