SignIn
Kerala Kaumudi Online
Saturday, 24 October 2026 1.50 AM IST

റിമാൻഡ് ചെയ്തു

lock-up
lock up

കൊല്ലങ്കോട്: കൊടുവായൂരിൽ കാറിടിച്ച് ദമ്പതികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ രണ്ടുപേരെ പുതുനഗരം പൊലീസ് അറസ്റ്റ് ചെയ്തു. എലവഞ്ചേരി വട്ടേക്കാട് വിജയവിഹാർ അച്യുതൻ നായരുടെ മകൻ പ്രേംനാഥ് പി.മേനോൻ (45), സഹോദരൻ ശബരിനാഥ് (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. അശ്രദ്ധമായി കാറോടിച്ച് വഴിയാത്രികരായ രണ്ടുപേർ മരണപ്പെട്ട സംഭവത്തിൽ ബോധപൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. വണ്ടാഴി തെക്കേക്കാട് സ്വദേശികളായ ചാമി (70), ഭാര്യ ജാനു (60) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ജില്ലാ ആശുപത്രിയിൽ മൃദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL