മലമ്പുഴ: കേരളം സമ്പൂർണ മാലിന്യ വിമുക്തമാക്കൽ പദ്ധതിയുടെ ഭാഗമായി സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം സി.ഐ.ടി.യു മലമ്പുഴ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പുരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എൽ.ഇന്ദിര ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ആർ.പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി. ആശാവർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ഗീത, ലോട്ടറി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി കെ.കണ്ണൻ, നിർമ്മാണ തൊഴിലാളി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി സി.രാമകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ രാമദാസ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |