
പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ സംസ്ഥാന കലോത്സവ ജേതാക്കളായ 25 വിദ്യാർത്ഥികളെ കൊടുവായൂർ റോട്ടറി ക്ലബ്ബും ഒലീവിയ ഫൗണ്ടേഷനും സംയുക്തമായി ആദരിച്ചു. കാഴ്ചപ്പറമ്പ് ജംഗ്ഷനിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കഥകളി, നങ്ങ്യർക്കൂത്ത്, മംഗളം കളി കൂടാതെ മറ്റു വ്യക്തിഗത ഇനങ്ങളിൽ വിജയികളായ എ ഗ്രേഡ് നേടിയ കലാപ്രതിഭകളെയാണ് ആദരിച്ചത്. പി.ടി.എ വൈസ് പ്രസിഡന്റ് സബ്ന ശങ്കർ അദ്ധ്യക്ഷനായി. ഡി.സി.സി ജില്ലാ വൈസ് പ്രസിഡന്റും മുൻ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റുമായ സുമേഷ് അച്യുതൻ മുഖ്യാതിഥിയായി. പഞ്ചായത്ത് മെമ്പർ രമേഷ്, കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ലിസ്സി ജ്യോതിഷ്, റോട്ടറി പ്രസിഡന്റ് അഡ്വ.സുധീർ, റോട്ടറി ചാർട്ടേഡ് പ്രസിഡന്റ് ടി.ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, എസ്.ശിവദാസ്, ഒലീവിയ ഫൗണ്ടേഷൻ ചീഫ് പ്രൊജക്ട് മാനേജർ ഗൗതം രാമകൃഷ്ണൻ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം വേണുദാസ്, കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗം വിദ്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |