വടക്കഞ്ചേരി: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവുമായി മൂന്ന് വടക്കഞ്ചേരി സ്വദേശികളെ സേലം റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ണമ്പ്ര കോട്ടേക്കാട് സ്വദേശി ജിജിത്(30), കണ്ണമ്പ്ര പരുവാശ്ശേരി സ്വദേശി അനുരാജ്(18), വടക്കഞ്ചേരി സ്വദേശി ഹമീദ്(26) എന്നിവരാണ് പിടിയിലായത്. മൂന്ന് ട്രോളി ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവുമായി കേരളത്തിലേക്ക് യാത്ര ചെയ്യാനായി സേലം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഇവർ. സംശയം തോന്നിയ റെയിൽവേ പൊലീസ് പരിശോധിച്ചപ്പോഴാണ് ബാഗുകളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |