കൊല്ലങ്കോട്: എലവഞ്ചേരി പഞ്ചായത്തിൽ മാലിന്യമുക്ത പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി നടപ്പു വർഷത്തെ ശുചിത്വ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വേസ്റ്റ് ബിൻ ഘടക സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും അങ്കണാവാടികൾക്കും കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കെ.കുട്ടിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിജിൽ മോഹൻ, സൗദാമിനി, ബിന്ദു, വിമല, ജിഷ, ശിവരാമൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. 25 അങ്കണവാടികൾക്കും സ്‌കൂളുകൾക്കും പുറമേ പഞ്ചായത്തിലെ മുഴുവൻ ജംഗ്ഷനുകളിലും വേസ്റ്റ് ബിൻ സ്ഥാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |