SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 AM IST

സുരക്ഷാ വേലിയില്ലാതെ ട്രാൻസ്‌ഫോർമറുകൾ

kseb
വടക്കഞ്ചേരി നഗരത്തിൽ കമ്മാന്തറയിലെ സുരക്ഷാവേലിയില്ലാത്ത ട്രാൻസ്‌ഫോർമർ.

വടക്കഞ്ചേരി: വൈദ്യുതി അപകടങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്ന കെ.എസ്.ഇ.ബി അധികൃതർ സ്വന്തം കാര്യത്തിൽ ഇവയെല്ലാം അവഗണിക്കുകയാണ്. വടക്കഞ്ചേരി നഗരത്തിലെ ട്രാൻസ്‌ഫോർമറുകളാണ് കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയ്ക്ക് ഉത്തമോദാഹരണമായി നിലകൊള്ളുന്നത്. കമ്മാന്തറ റോഡിലേയും വാൽക്കുളമ്പ് പാറച്ചാട്ടത്തെയും ട്രാൻസ്‌ഫോർമറുകളാണ് യാതൊരു സുരക്ഷയുമില്ലാതെ അപകടകരമായ സ്ഥിതിയിൽ നിലകൊള്ളുന്നത്. കെ.എസ്.ഇ.ബിയുടെ പാറച്ചാട്ടത്തെ ട്രൻസ്‌ഫോർമറിലെ ഹൈ ടെൻഷൻ കേബിളുകൾ ഒരു ചെരുപ്പിന്റെയും കുപ്പിയുടേയും സുരക്ഷയിലാണ് നിൽക്കുന്നത്. ഇവിടെ സുരക്ഷാ വേലിയുമില്ല. ധാരാളം വാഹനങ്ങളും പൊതുജനങ്ങളും സഞ്ചരിക്കുന്ന പൊതുവഴിലെ ട്രാൻസ്‌ഫോർമർ വലിയ അപകട ഭീഷണിയാണ് ഉയ‌ർത്തുന്നത്. വടക്കഞ്ചേരി നഗരത്തിൽ കമ്മാന്തറ റോഡിലുള്ള ട്രാൻസ്‌ഫോർമറിനുമില്ല സുരക്ഷാ വേലി. തിരുവറക്കും പോത്തപ്പാറക്കും പോകുന്ന റോഡിൽ ധാരാളം കടകൾക്ക് നടുവിലാണ് ഈ ട്രാൻസ്‌ഫോർമർ സ്ഥിതി ചെയ്യുന്നത്. കമ്മാന്തറ സ്‌കൂളിലേക്ക് ഇവിടെ നിന്നും നൂറു മീറ്റർ മാത്രമാണ് ദൂരം. വിദ്യാർത്ഥികളും പൊതുജനങ്ങളുമായി എപ്പോഴും തിരക്കുള്ള ഇവിടെ എന്ത് സുരക്ഷയാണുള്ളതെന്ന് നാട്ടുകാർ ചോദിക്കുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിനെതിരെ ഉന്നത കേന്ദ്രങ്ങളിൽ പരാതിപ്പെടാൻ ഒരുങ്ങുകയാണ് നാട്ടുകാർ. അപകടമുണ്ടാകാൻ കാത്തുനിൽക്കാതെ എത്രയും വേഗം രണ്ട് ട്രാൻസ്‌ഫോർമറുകളും സുരക്ഷാ വേലി കെട്ടിത്തിരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL