SignIn
Kerala Kaumudi Online
Friday, 23 October 2026 12.40 AM IST

ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ്

ubuntu
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എലയൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ്.

അലനല്ലൂർ: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ് നടത്തി. സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് കീഴിലാണ് ലാപ്‌ടോപുകളിൽ ഉബുണ്ടു 22.04 വേർഷൻ ഒ.എസ് ഇൻസ്റ്റാൾ ചെയ്തത്. അടുത്ത അദ്ധ്യയന വർഷം മുതൽ പുതിയ വേർഷനിൽ ആണ് ക്ലാസുകൾ നടക്കുന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ഒ.അലൂഫ് അൻവർ, കെ.സി.അഷ്താഫ്, കെ.റിസിൻ, മുഹമ്മദ് ഹനാൻ, വി.ദിയ ഫാത്തിമ, ഫാസിൽ ഫിറോസ്, ഹയ ആമിന, എം.അൽ.റയാൻ, അദ്ധ്യാപകരായ എ.സുനിത, കെ.ഷീജ, എം.ബി.സവിത എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, UBUNTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL