SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 AM IST

പാഠശാല ഉദ്ഘാടനം ചെയ്തു

sndp
വടക്കഞ്ചേരി എസ്.എൻ.ഡി.പി യൂണിയന് കീഴിലെ കാരപ്പൊറ്റ ശാഖായോഗത്തിലെ രാവിവാര പാഠശാല യൂണിയൻ സെക്രട്ടറി കെ.എസ്.ശ്രീജേഷ് ഉദ്ഘാടനം ചെയ്യുന്നു.

വടക്കഞ്ചേരി: മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കുവാനുള്ള ഏറ്റവും നല്ല പോംവഴി ശ്രീനാരായണ ദർശനം ആണെന്ന് യൂണിയൻ സെക്രട്ടറി കെ.എസ്.ശ്രീജേഷ് അഭിപ്രായപ്പെട്ടു. വടക്കഞ്ചേരി എസ്.എൻ.ഡി.പി യൂണിയന് കീഴിലെ കാരപ്പൊറ്റ ശാഖായോഗത്തിലെ രാവിവാര പാഠശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് കെ.വി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എ.വി.സുദർശനൻ സ്വാഗതം പറഞ്ഞു. വനിതാസംഘം യൂണിയൻ കൗൺസിലർ ജയശ്രീ സുദർശനൻ, ശാഖാ വനിതാസംഘം പ്രസിഡന്റ് സജിനി, സെക്രട്ടറി രോഹിണി, ശാഖാ വൈസ് പ്രസിഡന്റ് ദേവൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി കെ.കിരൺ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL