SignIn
Kerala Kaumudi Online
Friday, 23 October 2026 12.40 AM IST

കട്ടിൽ വിതരണം ചെയ്തു

kattil
കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോദ്ഘാടനം പ്രസിഡന്റ് എം.സതീഷ് നിർവ്വഹിക്കുന്നു.

ചിറ്റൂർ: കൊഴിഞ്ഞമ്പാറ ഗ്രാമപഞ്ചായത്ത് പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിലുള്ള വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് വിതരണോദ്ഘാടനം നിർവഹിച്ചു. 2024-25 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി 587,250 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പഞ്ചായത്ത് പരിധിയിൽ 127 വായോജനങ്ങൾക്ക് കട്ടിൽ നൽകി. വികസന കാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.മുഹമ്മദ് ഫാറൂഖ്, ആരോഗ്യ വിദ്യാഭ്യാസ കാര്യാ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.അൽദോ പ്രഭു, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വനജ കണ്ണൻ, വൈസ് പ്രസിഡന്റ് എം.നിലാവർണീസ, പഞ്ചായത്ത് സെക്രട്ടറി എൻ. രാധ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.ലിമി ലാൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL