SignIn
Kerala Kaumudi Online
Thursday, 22 October 2026 11.33 AM IST

മരം വീണ് ഗതാഗത തടസ്സം

tree
മേനോൻപാറ ഷുഗർ ഫാക്ടറിക്ക് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ട നിലയിൽ.

എലപ്പുള്ളി: മേനോൻപാറ ഷുഗർ ഫാക്ടറിക്ക് സമീപം റോഡിലേക്ക് മരം വീണ് ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. ഈ സമയം മറ്റു വാഹനങ്ങൾ ഇതുവഴി കടന്നു പോകാത്തതിനാൽ വലിയ അപകടം ഒഴിവായി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മരം കടപുഴകി റോഡിലേക്ക് വീണത്. തുടർന്ന് കഞ്ചിക്കോട് കൊഴിഞ്ഞാമ്പാറ റോഡിൽ ഒരു മണിക്കൂറിലധികമാണ് ഗതാഗത തടസമുണ്ടായത്. കഞ്ചിക്കോട്, ചിറ്റൂർ യൂണിറ്റുകളിലെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് മരം മുറിച്ചു മാറ്റിയത്. ഇരുചക്ര വാഹനങ്ങൾക്കു കടന്നുപോകാൻ സാധിച്ചെങ്കിലും വലിയ വാഹനങ്ങളാണ് ഒരു മണിക്കൂറിലധികം കുടുങ്ങിയത്. 40 വർഷത്തോളം കാലപ്പഴക്കമുള്ള മരമാണിതെന്ന് പ്രദേശവാസികൾ പറഞ്ഞു. റോഡിന് സമീപത്ത് അപകട ഭീഷണി ഉയർത്തി നിൽക്കുന്നതിനാൽ പഞ്ചായത്തിലും പി.ഡബ്ല്യു.ഡി.യിലും മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും നടപടി ഒന്നുമുണ്ടായില്ല. കടപുഴകി വീണ മരത്തിന് സമീപത്തുള്ള മറ്റൊരു മരവും ഏതുസമയം വീഴാറായ നിലയിൽ ആണ്. അതും ഉടൻ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL