പാലക്കാട്: കെ.എസ്.ഇ.ബി മലമ്പുഴ ജനറേഷൻ സബ് ഡിവിഷനും പ്രകൃതി സംരക്ഷണ സമിതിയും സംയുക്തമായി നടത്തിയ പരിസ്ഥിതി ദിനാചരണം സബ്‌ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എ.എസ്.ഹനീഷ് ഞാവൽതൈ നട്ട് ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കുള്ള വൃക്ഷത്തൈ വിതരണം ചെറുകിട ജലവൈദ്യുത പദ്ധതി അസിസ്റ്റന്റ് എൻജിനീയർ സുജ, കെ.ഫാത്തിമ്മയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി ശിവദാസ് ചേറ്റൂർ അദ്ധ്യക്ഷത വഹിച്ചു. മണി കുളങ്ങര, പുനർജനി സെക്രട്ടറി ദീപം സുരേഷ്, ബാബു, ഇ.ഗണേശൻ, ഹരിനന്ദാസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |