പടിഞ്ഞാറങ്ങാടി: സൗത്ത് തൃത്താല വിഷ്ണു നഗർ റോഡ് വി.ടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മൂന്ന് ഘട്ടങ്ങളിലായി 13 ലക്ഷവും നാട്ടുകാരുടെ വിഹിതമായി 7.5 ലക്ഷവും മെമ്പറുടെ സ്വന്തം വിഹിതം 2.5 ലക്ഷവും പൗരത്തൊടിയിൽ സഹോദരൻമാരുടെ 9 ലക്ഷം രൂപയുമടക്കം 32 ലക്ഷം രൂപ ചിലവഴിച്ചാണ് മികച്ച നിലവാരത്തിൽ റോഡ് നിർമ്മിച്ചിട്ടുള്ളത്. ചടങ്ങിൽ വാർഡ് മെമ്പർ പത്തിൽ അലിയേയും, പൗരത്തൊടിയിൽ സഹോദരന്മാരേയും ആദരിച്ചു. വൈസ് പ്രസിഡന്റ് കെ.സുജാത, അനീസ് മാട്ടായ, പ്രിയ, ഷബ്ന നിഷാദ്, ദയാനന്ദൻ, ഫാത്തിമ്മ, രേഖാമണികണ്ഠൻ, പ്രീത, പി.ടി.മൊയ്തീൻ കുട്ടി, രാമദാസ്, എം.വി.മണികണ്ഠൻ, പി.വി.മുഹമ്മദലി, എ.വി.കരീം . അഡ്വ: പി.ടി.ഷാഹുൽ ഹമീദ് , പി.വി.സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |