പട്ടാമ്പി: സ്ത്രീകൾക്കുള്ള സൗജന്യയാത്രയുടെ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിന് പട്ടാമ്പി നഗരസഭാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നഗരസഭാ കൗൺസിലർ സി.സംഗീതയ്ക്ക് ടിക്കറ്റ് നൽകി നഗരസഭാ ചെയർപേഴ്സൺ ടി.പി.ഷാജി യാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ യു.ഡി.എഫ് ചെയർമാൻ കെ.ടി.കുഞ്ഞുമുഹമ്മദ്, നഗരസഭാ വൈസ് ചെയർപേഴ്സൺ അസ്ന, കെ.ആർ.നാരായണസ്വാമി, ജിതേഷ് മോഴിക്കുന്നം, ഉമ്മർ കിഴായൂർ, എം.കെ.മുശ്താഖ്, കെ.ബഷീർ, കെ.എം.എ.ജലീൽ, എ.കെ.അക്ബർ, ഷമീഖ് പുഴക്കൽ, മുഹമ്മദ്ഹനീഫ, കെ,കുട്ടിയാഹു, കെ.മാളുകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |