SignIn
Kerala Kaumudi Online
Friday, 19 June 2026 5.06 AM IST

നീറ്റ് പരീക്ഷയ്ക്ക് രണ്ട് സ്‌പെഷ്യൽ ട്രെയിൻ

memu
memu

പാലക്കാട്: ഞായറാഴ്ച നടക്കുന്ന നീറ്റ് പുനഃപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്കായി രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. പാലക്കാട് നിന്നു കാസർകോട് വരെയും കണ്ണൂരിൽ നിന്ന് തൃശൂർ വരെയുമാണ് സ്‌പെഷ്യൽ മെമു ട്രെയിനുകൾ സർവീസ് നടത്തുക. പുലർച്ചെ 5.50നു പാലക്കാട് ജംഗ്ഷനിൽ(ഒലവക്കോട്)​ നിന്ന് പുറപ്പെടുന്ന പാലക്കാട്-കാസർകോട് അൺറിസർവ്‌ഡ് വൺവേ മെമു സ്‌പെഷ്യൽ(06131)​ ട്രെയിൻ രാവിലെ 11.30നു കാസർകോട്ടെത്തും. വൈകിട്ട് 6.15നു കണ്ണൂരിൽ നിന്നു പുറപ്പെടുന്ന കണ്ണൂർ-തൃശൂർ അൺറിസർവ്‌ഡ് വൺവേ മെമു സ്‌പെഷ്യൽ(06132)​ ട്രെയിൻ രാത്രി 11.45നു തൃശൂരിലെത്തും. എട്ട് കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാവുക.

സമയക്രമവും സ്‌റ്റോപ്പുകളും:  പാലക്കാട്-കാസർകോട്(06131): പാലക്കാട്(രാവിലെ 5.50), ഒറ്റപ്പാലം(6.15), പട്ടാമ്പി(6.54), കുറ്റിപ്പുറം(7.13), തിരൂർ(7.27), പരപ്പനങ്ങാടി(7.41), കോഴിക്കോട്(8.10), കൊയിലാണ്ടി(8.37), വടകര(8.54), തലശ്ശേരി(9.17), കണ്ണൂർ(9.55), പഴയങ്ങാടി(10.17), പയ്യന്നൂർ(10.28), ചെറുവട്ടൂർ(10.44), കാഞ്ഞങ്ങാട്(10.59), കാസർകോട്(11.30).  കണ്ണൂർ-തൃശൂർ(06132): കണ്ണൂർ(വൈകിട്ട് 6.36), വടകര(6.58), കൊയിലാണ്ടി(7.17), കോഴിക്കോട്(7.45), ഫാറൂഖ്(8.04), പരപ്പനങ്ങാടി(8.21), താനൂർ(8.30), തിരൂർ(8.39), കുറ്റിപ്പുറം(8.53), പട്ടാമ്പി(9.14), ഷൊർണൂർ ജംഗ്ഷൻ(10.20), വടക്കാഞ്ചേരി(11.18), മുളങ്കുന്നത്തുകാവ്(11.29), തൃശൂർ(11.45).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL