പട്ടാമ്പി: പാചകവാതക വില അടിക്കടി വർദ്ധിക്കുന്നതിനെതിരെയും ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും പ്രതിഷേധവുമായി വിമൻ ഇന്ത്യ മൂവ്‌മെന്റ്. പട്ടാമ്പി, ഷൊർണൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മേലെ പട്ടാമ്പിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വിമൻ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാബിയ ഉദ്ഘാടനം ചെയ്തു. വിമൻ ഇന്ത്യ മൂവ്‌മെന്റ് പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ഹഫ്സ സുലൈമാൻ, സെക്രട്ടറി ആസിയ മാനു, ഷൊർണൂർ മണ്ഡലം പ്രസിഡന്റ് ഷാക്കിറ, സെക്രട്ടറി സൈനബ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |