
വാളയാർ: മാലിന്യം കുമിഞ്ഞ് കൂടി കിടക്കുന്ന അട്ടപ്പള്ളം കനാൽ ജനപങ്കാളിത്തത്തോടെ വൃത്തിയാക്കാൻ
ജനകീയ സമിതി യോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് വിളിച്ച് ചേർത്ത് 12, 13 വാർഡുകളിലെ വോട്ടർമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. കനാലിലെ പൊളിഞ്ഞ ഭാഗങ്ങൾ ഇറിഗേഷൻ മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് നന്നാക്കാനും തീരുമാനിച്ചു. വേസ്റ്റ് വെള്ളം കനാലിലേക്ക് ഒഴുക്കി വിടുന്നത് തടയാൻ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സോക്പിറ്റ് നിർമ്മിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ബജോയ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ.ശിവരാമൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബാബു, ഷാജഹാൻ, റാണി രശ്മി, റോണി ജോയി, എസ്.സുഭാഷ്, എം.ബാല മുരുകൻ, വി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |