പട്ടാമ്പി: കൊപ്പം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനു പരീക്ഷണങ്ങളുടെ പ്രദർശനവും ശാസ്ത്ര ക്ലാസും നടത്തി. ഫിസിക്കൽ സയൻസ് സംസ്ഥാന റിസോഴ്സ് പേഴ്സൺ അനീഷ് നിലമ്പൂർ ക്ലാസ് ഉദ്ഘാടനം ചെയ്തു. ശില്പശാലയ്ക്ക് നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് ടി.കെ.അബ്ദുൾ ഷുക്കൂർ, സീനിയർ അസിസ്റ്റന്റ് എം.സുജാത, സ്റ്റാഫ് സെക്രട്ടറി സി.വി.ദിനേഷ്, കെ.ബ്യൂല, എസ്.കെ.റിനോരാജ്, കെ.എസ്.ദിവ്യ എന്നിവർ സംസാരിച്ചു. വിദ്യാലയത്തിന്റെ തനതു പദ്ധതിയായ സ്‌കൂൾ യങ് സൈന്റിസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |