SignIn
Kerala Kaumudi Online
Friday, 24 July 2026 3.47 AM IST

സിറ്റി സർവീസ്

ksrtc
പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ.

പാലക്കാട്: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർവീസിന് ഇന്ന് തുടക്കമാകും. പാലക്കാട് മെഡിക്കൽ കോളേജ്, ജില്ലാശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ സ്‌കൂൾ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോ എന്നീ സ്ഥലങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നതാണ് പുതിയ സിറ്റി സർക്കുലർ സർവീസ്. ആദ്യഘട്ടത്തിലുള്ള ഈ സർവീസ് വിജയകരമായാൽ കൂടുതൽ സിറ്റി സർവീസുകൾ ആരംഭിക്കുന്നതിന് ശ്രമിക്കുമെന്ന് രമേഷ് പിഷാരടി എം.എൽ.എ പറഞ്ഞു. എം.എൽ.എ പ്രഖ്യാപിച്ച 111 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള ഒരു പ്രധാന പദ്ധതിയാണ് കെ.എസ്.ആർ.ടി.സി സിറ്റി സർവീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL