പാലക്കാട്: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു. ജില്ല പ്രസിഡന്റ് വി.വേലുക്കുട്ടി, പാലക്കാടൻ സൈനിക സൗഹൃദ കൂട്ടായ്മ സെക്രട്ടറി പി.വി.സദാനന്ദൻ, പാലക്കാടൻ ബി.എസ്.എഫ് കൂട്ടായ്മ വെൽഫെയർ എൻഡ് ചാരിറ്റി ട്രസ്റ്റ് ട്രഷറർ ചന്ദ്രശേരൻ എന്നിവർ കോട്ടമൈതാനത്തെ യുദ്ധ സ്മാരത്തിൽ പുഷ്പചക്രം അർപ്പിച്ചു. ജില്ല,ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച 527 ധീര സൈനികർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ച് പുഷ്പാർച്ചന നടത്തി. വി.വേലുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്.കൃഷ്ണകുമാർ, ട്രഷറർ കെ.വേലു, ക്യാപ്റ്റൻ ജി.കെ.നായർ, ക്യാപ്റ്റൻ രവീന്ദ്രൻ, പി.മുകുന്ദൻ, പി.കെ.ശിവദാസൻ, ലത സുരേഷ്, രമണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |