പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ വിജ്ഞാൻ വാടികളിൽ മേൽനോട്ട ചുമതല വഹിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിന് ആഗസ്റ്റ് മൂന്നിന് രാവിലെ പത്തിന് വോക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഗ്രാമപഞ്ചായത്തുകളായ മുതലമട (പറയമ്പള്ളം ലക്ഷം വീട്), അകത്തേത്തറ (കൊങ്ങപ്പാടം), മരുതറോഡ് (പടലിക്കാട് ), ശ്രീകൃഷ്ണപുരം (മഠത്തിൽത്തൊടി)എന്നിവിടങ്ങളിലാണ് നിയമനം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള യുവതീ യുവാക്കൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0491 2505005.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |