ചിറ്റൂർ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി കൊഴിഞ്ഞാമ്പാറ മണ്ഡലം കമ്മിറ്റി തിരംഗ യാത്ര നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം എം.ബാലകൃഷ്ണൻ മണ്ഡലം പ്രസിഡന്റ് എ.കെ.മോഹൻദാസിന് ദേശീയപതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. സമാപനയോഗം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.വിചിത്രൻ അദ്ധ്യക്ഷനായി. കെ.സന്തോഷ് കുമാർ, കെ.ശ്രീകുമാർ, കെ.ഷിനു, എസ്.റിത്തിൻ, സോംജിത്ത്, പി.ജഗദീഷ്, എ.മോഹനൻ, എസ്.സുനിൽകുമാർ, പി.രവികുമാർ, എസ്.കൃഷ്ണപ്രസാദ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |