SignIn
Kerala Kaumudi Online
Sunday, 16 August 2026 2.50 AM IST

അദ്ധ്യാപക ഒഴിവ്

professor
.

പാലക്കാട്: ഗവ. മെഡിക്കൽ കോളജിൽ വിവിധ വിഭാഗങ്ങളിലായി ഒഴിവുള്ള അദ്ധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലും സർക്കാർ സർവീസിൽ നിന്നും വിരമിച്ച 70 വയസിൽ താഴെയുള്ള ജീവനക്കാരെ പുനർനിയമന വ്യവസ്ഥയിലുമാണ് നിയമിക്കുന്നത്. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ്, ക്യാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ, ലേഡി മെഡിക്കൽ ഓഫീസർ തസ്തികകളിലാണ് ഒഴിവുകൾ. ജൂനിയർ റസിഡന്റ്, ക്യാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പോടും ടി.സി.എം.സി/ കെ.എസ്.എം.സി രജിസ്‌ട്രേഷനോടും കൂടിയുള്ള എം.ബി.ബി.എസാണ് കുറഞ്ഞ യോഗ്യത. ആഗസ്റ്റ് 20ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04912951010.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TEACHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL