SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

യോഗം ചേ‌ർന്നു

mannarkkad
മണ്ണാ‌ർക്കാട് നഗരസഭ പ്രാദേശിക പൊതുജനാരോഗ്യസമിതി യോഗത്തിൽ നിന്ന്.

മണ്ണാർക്കാട്: ഓണം, നബിദിന ആഘോഷങ്ങളിൽ ആരോഗ്യ ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പുമായി മണ്ണാർക്കാട് നഗരസഭ. ചെയർപേഴ്സൺ കെ.സജ്നയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രാദേശിക പൊതുജനാരോഗ്യ സമിതി യോഗത്തിലാണ് തീരുമാനം. മഞ്ഞപ്പിത്തം, വയറിളക്കം പോലുള്ള ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. നിലവാരം കുറഞ്ഞ പാനീയങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന വ്യാപാരികളും ജീവനക്കാരും ഇക്കാര്യത്തിൽ ആവശ്യമായ ശ്രദ്ധ പുലർത്തണമെന്ന് അറിയിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മേരി ജ്യോതി വിൽസൺ, ആരോഗ്യകാര്യസ്ഥിരംസമിതി ചെയർപേഴ്സൺ ജ്യോതി കൃഷ്ണൻകുട്ടി, ക്ലീൻസിറ്റി മാനേജർ മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MANNARKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL