പാലക്കാട്: തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സംവരണ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം ഫിനാൻസ് (ഓണേഴ്സ്), ബി.എ ഇംഗ്ലീഷ് (ഓണേഴ്സ്) എന്നീ വിഷയങ്ങളിൽ എസ്.ടി വിഭാഗത്തിലും ബി.എസ്‌സി മാത്തമാറ്റിക്സ് (ഓണേഴ്സ്) വിഷയത്തിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിലുമാണ് സീറ്റുകൾ ഒഴിവുള്ളത്. താല്പര്യമുള്ള വിദ്യാർത്ഥികൾ സെപ്തംബർ അഞ്ചിന് രാവിലെ 10ന് മുൻപായി കോളജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0466-2270353
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |