SignIn
Kerala Kaumudi Online
Monday, 07 September 2026 2.14 AM IST

ഓണാഘോഷം

onam
ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ പാലക്കാട് ജ്ഞാനക്ഷേത്രത്തിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ നിന്ന്.

പാലക്കാട്: ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ പാലക്കാട് ജ്ഞാനക്ഷേത്രത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരും സന്നദ്ധപ്രവർത്തകരും ആഘോഷത്തിൽ പങ്കാളികളായി. വർണ്ണാഭമായ പൂക്കളം ഒരുക്കിക്കൊണ്ടാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് നടന്ന പരമ്പരാഗത സാംസ്‌കാരിക പരിപാടികൾ, ഭക്തിനിർഭരമായ ഭജനകൾ, ധ്യാനസെഷനുകൾ എന്നിവ ഏവരുടെയും മനംകവർന്നു. മനുഷ്യർക്കിടയിൽ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിനും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനും ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL