SignIn
Kerala Kaumudi Online
Sunday, 13 September 2026 1.44 AM IST

പരിശീലനം നൽകി

solid-waste
ഖരമാലിന്യ സംസ്‌കരണ ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന ശില്പശാല.

മലമ്പുഴ: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറ് പഞ്ചായത്തുകളിൽ ഖരമാലിന്യ സംസ്‌കരണ ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾക്കായി രണ്ടുദിവസത്തെ പരിശീലന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കാർത്തികേയൻ സ്വാഗതം പറഞ്ഞു. ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.എ.ഷോബിത, ജോയിന്റ് ബി.ഡി.ഒ ഫൈസൽ, വി.ഇ.ഒ മധുസൂദനൻ, അസിസ്റ്റന്റ് സെക്രട്ടറി അസ്സൻ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WORKSHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL