പാലക്കാട്: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര കടന്നുപോകുന്ന നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ എക്സി. എൻജിനീയർ അറിയിച്ചു. മൂത്താന്തറ, മേലാമുറി, വലിയങ്ങാടി, മാർക്കറ്റ് റോഡ്, ബി.ഒ.സി. റോഡ്, ആർ.എസ് റോഡ്, ജി.ബി റോഡ്, കോളജ് റോഡ്, താരേക്കാട്, വിക്ടോറിയ കോളജ് പരിസരം, ചാത്തപുരം, കൽപ്പാത്തി എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |