പാലക്കാട്: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡുമായി ചേർന്ന് ജില്ലയിൽ നടത്തുന്ന ദീപ്തി ബ്രെയിൽ സാക്ഷരതാ ക്ലാസുകളുടെ രണ്ടാംഘട്ട പഠനക്ലാസ് ഉദ്ഘാടനവും കെ.എഫ്.ബി സ്ഥാപക ദിനാചരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ.വിമൽരാജ് ഉദ്ഘാടനം നിർവഹിച്ചു. കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് വി.എൻ.ചന്ദ്രമോഹനൻ അദ്ധ്യക്ഷനായി. നഗരസഭാ വാർഡ് കൗൺസിലർ പ്രതിഭ പഠന സാമഗ്രികൾ വിതരണം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. കെ.എഫ്.ബി ജില്ലാ സെക്രട്ടറി പി.വി.പ്രശാന്ത്, വൈസ് പ്രസിഡന്റ് ഷെരീഫ് കമ്മിറ്റിയംഗം പ്രേമ, സാക്ഷരതാ മിഷൻ അസിസ്റ്റൻന്റ് കോഓർഡിനേറ്റർ പി.വി.പാർവതി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |