
അഗളി: അട്ടപ്പാടി ഐ.ടി.ഡി.പിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ ആർ.എസ്.എൽ സ്‌കൂളിൽ ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെയും സ്‌കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ തൊഴിൽ സാദ്ധ്യതകളും ഉപരിപഠന മാർഗങ്ങളും എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കരിയർ കൗൺസിലർ എ.അഖിലേഷ്, വിജയ് നെന്മാറ എന്നിവർ ക്ലാസ് നയിച്ചു. കരിയർ ഗൈഡൻസ് സ്‌കൂൾ എച്ച്.എം ഇൻചാർജ് കെ.എം.സുനിത കൗൺസിൽ ചുമതലയുള്ള അദ്ധ്യാപകൻ ആന്റണി ആർ.ഗോപി, അദ്ധ്യാപകരായ റഹ്മത്ത്നിസ, എസ്.വി.സജിത, ജിത്തു, ഷഹാന, രസ്ന എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |