ചിറ്റൂർ: കൊഴിഞ്ഞാമ്പാറ നാട്ടുകൽ അയ്യപ്പൻകുന്ന് ഭാഗത്തെ കുന്നംകാട്ടുപതി ഇറിഗേഷൻ കനാൽ പുറമ്പോക്കിലെ മരങ്ങൾ വെട്ടിമാറ്റിയതായി പരാതി. സി.പി.എം നേതാവാണ് മരങ്ങൾ വെട്ടിമാറ്റിയതെന്ന് ആരോപിച്ച് നാട്ടുകാർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്കും കൊഴിഞ്ഞാമ്പാറ പൊലീസിനും പരാതി നൽകി. കനാൽ പുറമ്പോക്ക് ഭൂമിയിൽ വളർന്നുനിന്ന മരങ്ങളാണ് വെട്ടിമാറ്റിയതെന്നാണ് പരാതിയിൽ പറയുന്നത്. കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.രാമകൃഷ്ണനും ഇറിഗേഷൻ വകുപ്പ് എ.ഇ.യും സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുസ്വത്തായ കനാൽ പുറമ്പോക്കിൽ നിന്ന് മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പൊലീസിനും താലൂക്ക് സർവേ അധികൃതർക്കും പരാതി നൽകിയിട്ടുണ്ടെന്നും പരിശോധനയ്ക്ക് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |