പാലക്കാട്: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കാവ്യാലാപന മത്സരം സംഘടിപ്പിക്കുന്നു. കവിതകളുടെ ഉള്ളടക്കം ഗാന്ധിജിയുമായി ബന്ധപ്പെട്ടതായിരിക്കണം. താൽപര്യമുള്ളവർ diopkd2026@gmail.com എന്ന ഇമെയിലിൽ ഒക്ടോബർ ഒമ്പതിന് മുമ്പ് ആലാപന വീഡിയോ സമർപ്പിക്കണം. പേര്, ക്ലാസ്, ഫോൺ നമ്പർ, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, സ്‌കൂൾ ഐ.ഡി കാർഡ് എന്നിവയും അപ്‌ലോഡ് ചെയ്യണം. ഒരു സ്‌കൂളിൽ നിന്ന് ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാം. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിക്കും. ഫോൺ: 0491 2505329.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |