SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.43 AM IST

ശുചീകരണം നടത്തി

cleaning
കോങ്ങാട് ഫയർ ആൻഡ് റെസ്‌ക്യു ഓഫീസ് ഉദ്യോഗസ്ഥരുടെയും സിവിൽ ഡിഫൻസ് അംഗങ്ങളുടെയും നേതൃത്വത്തിൽ കോങ്ങാട് കുടുംബാരോഗ്യകേന്ദ്രത്തിൽ നടത്തിയ ശുചീകരണം.

കോങ്ങാട്: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ചു ഫയർ ആൻഡ് റെസ്‌ക്യു ഓഫീസ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് എന്നിവയുടെ നേതൃത്വത്തിൽ കോങ്ങാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ശുചീകരണം നടത്തി. ആശുപത്രി പരിസരങ്ങൾ, കാട് മൂടിക്കിടക്കുന്ന ഭാഗങ്ങൾ തുടങ്ങിയവയെല്ലാം ശുചീകരിച്ചു. അമ്പതോളം പേരുടെ സിവിൽ ഡിഫൻസ് ടീം, കോങ്ങാട് ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ ഓഫീസർ എൻ.കെ.ഷാജി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.മനോജ്, ഉദ്യോഗസ്ഥരായ ശ്യാംദാസ്, എം.സുഭാഷ്, കെ.മോഹൻദാസ്, പി.ബിനോയ്, ഡോ.ദീപക്, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ വിശാഖ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CLEANING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL