SignIn
Kerala Kaumudi Online
Saturday, 10 October 2026 3.09 AM IST

ലോക തപാൽ ദിനം 

school
ജി.ബി എൽ.പി സ്‌കൂൾ ലോക തപാൽ ദിനത്തിന്റെ ഭാഗമായി പോസ്റ്റ് കാർഡിൽ തപാൽ ദിന ആശംസ കത്തുകൾ എഴുതുന്നു.

കൊടുവായൂർ: ജി.ബി എൽ.പി സ്‌കൂൾ ലോക തപാൽ ദിനം ആചരിച്ചു. പ്രധാനാദ്ധ്യാപകൻ എസ്.മുരുകവേൽ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും തപാൽ ദിനത്തിന്റെ ഭാഗമായി പോസ്റ്റ് കാർഡിൽ തപാൽ ദിന ആശംസ കത്തുകൾ എഴുതി പാലക്കാട് ജില്ലയിലെ ഓരോ പോസ്റ്റ് ഓഫീസിലേക്കും അയച്ചു. 2015 മുതൽ നടത്തി വരുന്ന പ്രവർത്തനമാണിത്. ഇനി കുട്ടികൾക്ക് കാത്തിരിപ്പിന്റെ ദിനങ്ങളാണ്. അയച്ച ആശംസ കാർഡിന് നന്ദി അറിയിച്ചു കൊണ്ട് മറുപടി കത്തുകളും സമ്മാനപ്പൊതികളും വന്നു തുടങ്ങും. കുട്ടികൾ തപാൽ ഓഫീസ് സന്ദർശനം നടത്താറുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, POSTOFFICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL