നെല്ലിയാമ്പതി: ദേശീയ കൊതുക് ജന്യ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ്, മൊബൈൽ ഇമിഗ്രാൻഡ്സ് സ്ക്രീനിംഗ് ടീം, നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നെല്ലിയാമ്പതിയിൽ അഥിതി തൊഴിലാളികൾക്ക് രാത്രികാല രക്ത പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പ് നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യം ജോയ്സൺ ഉദ്ഘാടനം ചെയ്തു. എ.വി.ടി എസ്റ്റേറ്റ് ഫാർമസിസ്റ്റ് മനു ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐമാരായ സുജിത്ത് കുമാർ, ബി.അഫ്സൽ, സൈനു സണ്ണി, എസ്.ശരൺറാം, ആശാ വർക്കർ കെ.ആർ.വിദ്യ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |