
തിരുവനന്തപുരം: ജനങ്ങളുടെ ആരോഗ്യവും ദീർഘായുസും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയർമാനും ആരോഗ്യ മന്ത്രി വൈസ് ചെയർമാനും ആരോഗ്യ രംഗത്തെ വിദഗ്ധർ അംഗങ്ങളുമായി കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആൻഡ് ലോങ്ജിവിറ്റി ടാസ്‌ക് ഫോഴ്സിനാണ് രൂപം നൽകിയത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുന്നത്.രോഗങ്ങൾ തടയാനും കൃത്യസമയത്ത് പരിശോധനകൾ നടത്താനുമുള്ള സംവിധാനങ്ങൾ സമിതി തയാറാക്കും. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദം ഉൾപ്പെടെ പരമ്പരാഗത ചികിത്സാ രീതികളും ഉപയോഗപ്പെടുത്താനുള്ള സാധ്യതകളും പരിശോധിക്കും. ആരോഗ്യ വിവരങ്ങൾ സുരക്ഷിതമായി ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഡിജിറ്റൽ സംവിധാനവും വരും.മുതിർന്ന പൗരന്മാർക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ചതിന്റെ തുടർച്ചയായാണ് ആരോഗ്യ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. രോഗം വന്ന ശേഷം ചികിത്സ തേടുന്ന പതിവ് രീതിക്ക് പകരം, രോഗം വരാതിരിക്കാനുള്ള സംവിധാനമാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |