SignIn
Kerala Kaumudi Online
Thursday, 15 October 2026 3.34 AM IST

ഓപ്പറേഷൻ തൂഫാൻ: പാലക്കാട് ജില്ലയിൽ 1026 പേർ പിടിയിൽ

toofan
.

 രജിസ്റ്റർ ചെയ്തത് 981 ലഹരി കേസ്

പാലക്കാട്: ലഹരിക്കെതിരായ 'ഓപ്പറേഷൻ തൂഫാനി'ലൂടെ പാലക്കാട് ജില്ലയിൽ നാലര മാസത്തിനിടെ പിടിയിലായത് 1026 പേർ. ജൂൺ രണ്ട് മുതൽ ഒക്ടോബർ 13 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തത്. 981 ലഹരി കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ വിൽപ്പനയ്ക്കായി വലിയ അളവിൽ മയക്കുമരുന്ന് കടത്തിയ 16 കേസുകളും ഇടത്തരം അളവിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് 47 കേസുകളും ചെറിയ അളവിലുള്ള മയക്കുമരുന്ന് ഉപയോഗത്തിന് 89 കേസുകളും സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചതിന് 829 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 183 കിലോഗ്രാം കഞ്ചാവും 1.2 കിലോഗ്രാം എം.ഡി.എം.എയും, 322 ഗ്രാം മെത്താംഫെറ്റാമൈനും കസ്റ്റഡിയിലെടുത്തു. കൂടാതെ 10,085 കഞ്ചാവ് ചെടികളും 860 കഞ്ചാവ് ബീഡികളും പൊലീസ് കണ്ടെത്തി നശിപ്പിച്ചു. ഹാഷിഷ് ഓയിൽ 5.57 ഗ്രാം, ബ്രൗൺ ഷുഗർ 2.48 ഗ്രാം, കൊക്കെയ്ൻ 2.44 ഗ്രാം, രണ്ട് എൽ.എസ്.ഡി സ്റ്റാമ്പുകൾ എന്നിവയും റെയ്ഡിൽ പിടികൂടി. തുടർച്ചയായി ലഹരി കേസുകളിൽ ഉൾപ്പെടുന്ന സ്ഥിരംകുറ്റവാളികളെ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള 'പിറ്റ് എൻ.ഡി.പി.എസ്' കരുതൽ തടങ്കൽ നിയമപ്രകാരം ഒമ്പത് പ്രൊപ്പോസലുകൾ സമർപ്പിച്ചു. പുതിയ 12 പ്രൊപ്പോസലുകൾ കൂടി സമർപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിലുടനീളം പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ സ്‌കൂളുകളിലും കോളജുകളിലും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ലഹരി വ്യാപാരം, ഉപയോഗം എന്നിവയ്‌ക്കെതിരെ വരുംദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു. ലഹരി വിപണനം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് 9497979794, 9497927797 നമ്പറുകളിൽ നേരിട്ടും 9995966666 നമ്പറിൽ വാട്സ്ആപ് മുഖേനയും അറിയിക്കാം. സന്ദേശമയക്കുന്നയാളുടെ വിവരങ്ങൾ രഹസ്യമായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL