മുതലമട: വിജയദശമി ദിനത്തിൽ കാമ്പ്രത്ത്ചള്ള ശ്രീ മഹാഗണപതി ക്ഷേത്രം അറിവിന്റെ പ്രഭയാൽ നിറഞ്ഞു. നാവിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ അക്ഷരലോകത്തേക്ക് ചുവടുവെച്ചു. രാവിലെ ഏഴിന് ക്ഷേത്രത്തിൽ വിദ്യാരംഭം ചടങ്ങുകൾ ആരംഭിച്ചു. റിട്ട. അദ്ധ്യാപകരായ ഭവദാസ്, രാധാകൃഷ്ണൻ എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ച് നൽകി. നിരവധി കുരുന്നുകളാണ് മാതാപിതാക്കൾക്കൊപ്പം ആദ്യക്ഷരം കുറിക്കാനായി ക്ഷേത്രത്തിലെത്തിയത്. അരിയിൽ ഹരിശ്രീ കുറിച്ചും നാവിൽ സ്വർണം കൊണ്ട് എഴുതിയും കുട്ടികൾ അറിവിന്റെ ആദ്യ പാഠം സ്വീകരിച്ചു. ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചടങ്ങിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |