പാലക്കാട്: തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് ഉൾപ്പെടെ കേരളത്തിലൂടെ സർവീസ് നടത്തുന്ന ഇരുപതോളം ട്രെയിനുകളുടെ നമ്പരുകൾ ജനുവരി ഒന്ന് മുതൽ മാറും. അതേസമയം ഇവയുടെ സമയക്രമത്തിലോ, സ്റ്റോപ്പുകളിലോ മാറ്റമുണ്ടാകില്ല. മലബാർ എക്സ്‌പ്രസ്, മാവേലി എക്സ്‌പ്രസ്, പരശുറാം എക്സ്‌പ്രസ്, ഏറനാട് എക്സ്‌പ്രസ് ഉൾപ്പെടെ ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള 16 എക്സ്‌പ്രസ് ട്രെയിനുകളുടെയും നാല് പാസഞ്ചർ ട്രെയിനുകളുടെയും നമ്പരുകളാണ് മാറുക.
ട്രെയിനുകളും പുതിയ നമ്പരുകളും(നിലവിലെ നമ്പർ ബ്രാക്കറ്റിൽ). എക്സ്‌പ്രസ് ട്രെയിനുകൾ 1. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്‌പ്രസ്- 16230 (16629). 2. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ്- 16229 (16630). 3. മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്- 16233(16603) 4. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസ്- 16234(16604) 5. മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്‌പ്രസ്- 16249(16649) 6. കന്യാകുമാരി-മംഗളൂരു പരശുറാം എക്സ്‌പ്രസ്- 16250(16650) 7. മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്സ്‌പ്രസ്-16237(16605) 8. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്‌പ്രസ്- 16238(16606) 9. മംഗളൂരു-രാമേശ്വരം പ്രതിവാര എക്സ്‌പ്രസ്-16241(16622) 10. രാമേശ്വരം-മംഗളൂരു പ്രതിവാര എക്സ്‌പ്രസ്-16242(16621) 11. മംഗളൂരു-കോയമ്പത്തൂർ എക്സ്‌പ്രസ്- 16243(16324) 12. കോയമ്പത്തൂർ-മംഗളൂരു എക്സ്‌പ്രസ്-16244(16323) 13. മംഗളൂരു-പാലക്കാട് എക്സ്‌പ്രസ്-16245(16610) 14. പാലക്കാട്-മംഗളൂരു എക്സ്‌പ്രസ്-1646(16611) 15. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത്-26659(20631) 16. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത്-26660(20632)
പാസഞ്ചർ ട്രെയിനുകൾ. 1. കണ്ണൂർ-കോഴിക്കോട് പാസഞ്ചർ-56211(56632) 2. കോഴിക്കോട്-കണ്ണൂർ പാസഞ്ചർ-56212(56617) 3. കണ്ണൂർ-ചെറുവട്ടൂർ പാസഞ്ചാർ-56213(56619) 4. ചെറുവട്ടൂർ-മംഗളൂരു പാസഞ്ചർ-56214(56621).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |