SignIn
Kerala Kaumudi Online
Saturday, 31 October 2026 5.58 AM IST

കഞ്ചിക്കോട് കാറ്റാടിപ്പാടം ഏറ്റെടുക്കാൻ ആളില്ല

wind-farm
.

വാളയാർ: സ്വകാര്യ മേഖലക്ക് കൈമാറാൻ കെ.എസ്.ഇ.ബി ടെൻഡർ ക്ഷണിച്ച കഞ്ചിക്കോട് കാറ്റാടിപ്പാടം ഏറ്റെടുക്കാൻ ആളില്ല. 5 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന യന്ത്രം സ്ഥാപിക്കണമെന്ന വ്യവസ്ഥയാണ് സ്വകാര്യ മേഖലയിലുള്ളവർക്ക് ഇത് ഏറ്റെടുക്കാൻ തടസമായി മാറിയത്. നിലവിൽ 2 മെഗാവാട്ട് ശേഷിയുള്ള ഒമ്പത് കാറ്റാടി യന്ത്രങ്ങളാണ് കെ.എസ്.ഇ.ബിയുടേതായിട്ടുള്ളത്. 25 വർഷമാണ് ഇതിന്റെ കാലാവധി. 2020 ൽ ഇത് കാലഹരണപ്പെട്ടു. ഈ സാഹചര്യത്തിലാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ ടെൻഡർ വെച്ചത്. 5 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാൻ കഴിയുന്ന യന്ത്രം സ്ഥാപിക്കാനാണ് ടെൻഡർ ക്ഷണിച്ചത്. 9 ചെറിയ യന്ത്രങ്ങൾ ഉള്ള ഇവിടെ നിലവിലെ സാഹചര്യത്തിൽ 5 മെഗാവാട്ട് ഉദ്പാദിപ്പിക്കാൻ കഴിയുന്ന വലിയ യന്ത്രം ഒരെണ്ണമേ സ്ഥാപിക്കാൻ കഴിയുകയുള്ളു. ഒരൊറ്റ മെഷീൻ മാത്രമായി സ്ഥാപിക്കുവാൻ താൽപ്പര്യമില്ലാത്തത് കൊണ്ടാണ് സ്വകാര്യമേഖലയിലുള്ളവർ പിന്മാറിയത്. 2 മെഗാവാട്ട് ഉദ്പാദിപ്പിക്കുന്ന യന്ത്രമാണെങ്കിൽ കൂടുതൽ എണ്ണം സ്ഥാപിക്കാൻ കഴിയും. രണ്ട് മെഗാവാട്ട് ഉദ്പാദിപ്പിക്കുന്ന യന്ത്രം സ്ഥാപിക്കാൻ വീണ്ടും ടെൻഡർ ക്ഷണിക്കുക, അല്ലെങ്കിൽ കെ.എസ്.ഇ.ബി നേരിട്ട് നടത്താൻ തീരുമാനിക്കുക എന്നതാണ് ഇനിയുള്ള പോംവഴി. കേരളത്തിലെ ആദ്യത്തെ പൊതുമേഖലയിലെ കാറ്റാടി പാടമാണ് കഞ്ചിക്കോട്ടുള്ളത്. 1995ലാണ് ഇത് സ്ഥാപിച്ചത്. കഞ്ചിക്കോടെ 53 ഏക്കർ ഭൂമിയിലാണ് ഇത് പ്രവർത്തനം തുടങ്ങിയത്. ഇതിൽ നിന്ന് മാലിന്യ സംസ്‌കരണ പ്ലാന്റിനായി 15 ഏക്കർ വ്യവസായ വകുപ്പ് തിരിച്ച് വാങ്ങി. നിലവിൽ 38 ഏക്കർ ഭൂമിയാണ് കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ളത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജി നടത്തിയ പഠന പ്രകാരമാണ് 5 മെഗാവാട്ട് ഉദ്പാദന ശേഷിയുള്ള യന്ത്രം സ്ഥാപിക്കാൻ ശുപാർശ ചെയ്തത്. ഇത് പ്രകാരമാണ് സ്വകാര്യ പങ്കാളിത്തത്തിൽ കാറ്റാടി പാടം നവീകരിക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചത്. സ്വകാര്യ കമ്പനികൾ പഠനം നടത്തിയപ്പോഴാണ് 5 മെഗാവാട്ട് ഉദ്പാദിപ്പിക്കുന്ന യന്ത്രമാണെങ്കിൽ ഒരെണ്ണമെ സ്ഥാപിക്കാൻ കഴിയുകയുള്ളു എന്ന് വ്യക്തമായത്. ഇതോടെ ടെൻഡറിൽ പങ്കെടുക്കാൻ ആളില്ലാതായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL