SignIn
Kerala Kaumudi Online
Saturday, 31 October 2026 2.34 AM IST

വൈദ്യുതി ഉപഭോഗം പീക്ക് സമയത്ത് 500 മെഗാവാട്ട് വരെ കുറയ്ക്കണം

READ ENGLISH VERSION
a

□കെ.എസ്.ഇ.ബിക്ക് റഗുലേറ്ററി കമ്മിന്റെ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും വിപണിയിലെ ഉയർന്ന വൈദ്യുതി വിലയും കണക്കിലെടുത്ത്, രാത്രി കാലത്ത് പീക്ക് സമയത്തെ ഉപഭോഗത്തിൽ 500 മെഗാവാട്ട് വരെ കുറവ് വരുത്താൻ ഇടപെടണമെന്ന് കെ.എസ്.ഇ.ബിക്ക് റഗുലേറ്ററി കമ്മിഷൻ നിർദ്ദേശം. മുൻ കാലങ്ങളിൽ കടുത്ത ക്ഷാമം നേരിട്ടപ്പോൾ ഉപഭോക്താക്കളുടെ സഹകരണത്തോടെ 5 മുതൽ 10 ശതമാനം വരെ ഉപഭോഗം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.
പീക്ക് സമയത്തെ ഉപഭോഗം വേനലിൽ 6000 മെഗാവാട്ട് വരെ ഉയരുന്നു. ഇതിൽ 500 മെഗാവാട്ട് വരെയെങ്കിലും കുറയ്ക്കുന്നതിനെപ്പറ്റി ഉപഭോക്താക്കൾക്കിടയിൽ

ബോധവൽക്കരണം നടത്തണം. പീക്ക് സമയങ്ങളിലെ അനാവശ്യ ഉപയോഗം കുറയ്ക്കാൻ വ്യാപക പ്രചാരണം വേണം. മുൻ കാലങ്ങളിൽ മാദ്ധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണങ്ങൾ വിജയമായിരുന്നു. ബോധവൽക്കരണം സ്‌കൂൾ കുട്ടികളെയും ഉൾപ്പെടുത്തി ഓരോ കുടുംബത്തിലും എത്തിക്കണം. സ്ഥിതി മെച്ചപ്പെടും വരെ പീക്ക് സമയങ്ങളിൽ പ്രകാശ അലങ്കാരങ്ങൾക്കും പരസ്യങ്ങൾക്കുമുള്ള വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ വാണിജ്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടണം..


ഹിമാചൽ വൈദ്യുതി:

തീരുമാനമായില്ല
പുതിയ ഹ്രസ്വ കാല കരാറുകൾക്ക് കഴിഞ്ഞ ദിവസം അനുമതി കിട്ടിയെങ്കിലും, ചൂട് കൂടിയാൽ നവംബറിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമോയെന്ന ആശങ്ക നിലനിൽക്കുന്നു. ഹിമാചലിൽ നിന്ന് ഈ മാസം യൂണിറ്റിന് 14.50 രൂപ വരെ നൽകിയാണ് വൈദ്യുതി വാങ്ങിയത്. ഉയർന്ന വില നൽകി നവംബറിലും തുടർന്നുള്ള മാസങ്ങളിലും വൈദ്യുതി വാങ്ങുന്നതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വാങ്ങുമ്പോൾ വില കൂടുതൽ കൊടുക്കേണ്ടി വരുന്നു.ഹിമാചലിന് പുറമെ, മറ്റ് സംസ്ഥാനങ്ങളിലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതും പരിഗണിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA