പാലക്കാട്: നല്ല ഭക്ഷണം നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണെന്ന സന്ദേശവുമായി മങ്കര പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പദ്ധതി 'സ്‌നേഹയൂട്ടി"ന് തുടക്കമായി. ശാരീരിക മാനസികക്ഷമത വർദ്ധിക്കാനും ചുറുചുറുക്കോടെ വളരാനും കുട്ടികൾക്ക് കരുതലേകുന്നതാണ് പദ്ധതി. എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം ഉറപ്പാക്കുന്ന സംരംഭത്തിന്റെ ഉദ്ഘാടനം മാങ്കുറുശ്ശി എ.യു.പി സ്‌കൂളിൽ മങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എ.വിനീത നിർവഹിച്ചു. ചടങ്ങിൽ ജനപ്രതിനിധികളും രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |