SignIn
Kerala Kaumudi Online
Friday, 06 November 2026 5.51 AM IST

 പാലക്കാട് ജില്ലാ ശാസ്ത്രമേള ഉപജില്ലാ ചാമ്പ്യൻ പട്ടം മണ്ണാർക്കാടിന്

overall-point-table
overall sub district table

പാലക്കാട്: ജില്ലാ ശാസ്ത്രമേള സമാപിക്കുമ്പോൾ ഉപജില്ലാ ചാമ്പ്യൻ പട്ടം മണ്ണാർക്കാടിന്. 1479 പോയിന്റുമായാണ് മണ്ണാർക്കാട് ഒന്നാംസ്ഥാനം നിലനിറുത്തിയത്. 1377 പോയിന്റുമായി ആലത്തൂർ രണ്ടാംസ്ഥാനവും 1355 പോയിന്റുമായി തൃത്താല മൂന്നാംസ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനങ്ങൾ തമ്മിൽ 102 പോയിന്റിന്റെ വ്യത്യാസമുണ്ട്. രണ്ടാംസ്ഥാനത്തുള്ള ആലത്തൂരും മൂന്നാംസ്ഥാനത്തുള്ള തൃത്താലയും തമ്മിലുള്ള വ്യത്യാസം 22 പോയിന്റാണ്. ഒന്നാംസ്ഥാനങ്ങളിൽ 28 എണ്ണവുമായി മണ്ണാർക്കാട് മുന്നിലെത്തി. 24 രണ്ടാംസ്ഥാനവും 43 മൂന്നാംസ്ഥാനവും മണ്ണാർക്കാട് നേടി. ആലത്തൂരിന് 22 ഒന്നാംസ്ഥാനവും 13 രണ്ടാംസ്ഥാനവും 26 മൂന്നാംസ്ഥാനവുമുണ്ട്. തൃത്താല 12 ഒന്നാംസ്ഥാനവും 20 രണ്ടാംസ്ഥാനവും 17 മൂന്നാംസ്ഥാനവും സ്വന്തമാക്കി. എ ഗ്രേഡുകളുടെ എണ്ണത്തിൽ 228 എണ്ണവുമായി മണ്ണാർക്കാട് തന്നെയാണ് മുന്നിൽ. ആലത്തൂരിന് 221 എ ഗ്രേഡും തൃത്താലയ്ക്ക് 222 എ ഗ്രേഡും ലഭിച്ചു.

സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​സു​മേ​ഷ് ​അ​ച്യു​ത​ൻ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഡി.​ഡി.​ഇ​ ​ടി.​എം.​സ​ലീ​ന​ ​ബീ​വി​ ​സ​മ്മാ​ന​ ​വി​ത​ര​ണം​ ​ന​ട​ത്തി.​ ​ചി​റ്റൂ​ർ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഷീ​ബ​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ന​ഗ​ര​സ​ഭ​ ​വൈ​സ് ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ബി.​കൃ​ഷ്ണ​ ​ലീ​ല,​ ​സ്ഥി​രം​ ​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​എം.​മു​ഹ​മ്മ​ദ് ​ആ​ഷി​ക്,​ ​ചി​റ്റൂ​ർ​ ​എ.​ഇ.​ഒ​ ​എ​സ്.​രാ​ഖി,​ ​എം.​പി.​ഗോ​പാ​ല​ൻ,​ ​എ.​അ​ബു​ബ​ക്ക​ർ,​ ​വി.​എ.​റ​സാ​ഖ്,​ ​സെ​യ്‌​ജു​ ​ജോ​ർ​ജ്,​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​എ​ൻ.​അ​ബ്ദു​ൾ​ ​റ​ഹ്മാ​ൻ,​ ​കെ.​ജി.​ബി​നീ​ത,​ ​റോ​ഷ​ൻ​ ​ഷാ,​ ​പ്രോ​ഗ്രാം​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​എം.​ബ്രി​ജി​ത്ത് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCIENCEFEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL