SignIn
Kerala Kaumudi Online
Friday, 06 November 2026 3.28 AM IST

അപകടം തിരിച്ചറിയും സ്കൂട്ടർ, മദ്യപിച്ചാൽ സ്റ്റാർട്ടാകില്ല

scooter
പി.​ ​ആ​ദ​ർ​ശും​ ​ടി.​ ​മു​ഹ​മ്മ​ദ് ​റ​മീ​സും​ ​നി​ർ​മ്മി​ച്ച​ ഇ​ല​ക്ട്രി​ക് ​സ്കൂ​ട്ട​ർ.

സുരക്ഷയുടെ കരുത്തിൽ ഇലക്ട്രിക് സ്‌കൂട്ടർ

ചിറ്റൂർ: യാത്രക്കാരന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകി അത്യാധുനിക സംവിധാനങ്ങളുള്ള ഇലക്ട്രിക് സ്‌കൂട്ടർ ഒരുക്കി വിദ്യാർത്ഥികൾ. ചുനങ്ങാട് എ.വി.എം.എച്ച്.എസ്.എസിലെ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ പി.ആദർശും ടി.മുഹമ്മദ് റമീസും ചേർന്ന് നിർമ്മിച്ച ഇലക്ട്രിക് സ്‌കൂട്ടർ ആണ് പാലക്കാട് ജില്ലാ ശാസ്ത്രമേളയിൽ ശ്രദ്ധേയമായത്. റിവേഴ്സ് ക്യാമറ, പ്രോക്സിമിറ്റി സെൻസറുകൾ, മദ്യപാനം തിരിച്ചറിയാനുള്ള സംവിധാനം തുടങ്ങി അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സവിശേഷതകളാണ് സ്‌കൂട്ടറിന്റെ പ്രധാന ആകർഷണം. പിന്നിൽ തടസങ്ങളുണ്ടെങ്കിൽ ഹാൻഡിലിൽ ഘടിപ്പിച്ച ഡിസ്‌പ്ലേയിലൂടെ ഡ്രൈവർക്ക് കാണാനാകും. സ്‌കൂട്ടറിന്റെ ഇരുവശങ്ങളിലും ഘടിപ്പിച്ച പ്രോക്സിമിറ്റി സെൻസറുകൾ സമീപത്തേക്ക് മറ്റു വസ്തുക്കളോ വാഹനങ്ങളോ എത്തുമ്പോൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകും. എന്നാൽ സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത അതിനൊപ്പമുള്ള സ്മാർട്ട് ഹെൽമറ്റാണ്. ഹെൽമറ്റ് ധരിച്ചാൽ മാത്രമേ സ്‌കൂട്ടർ സ്റ്റാർട്ടാകൂ. ഹെൽമറ്റിൽ ഘടിപ്പിച്ച സംവിധാനത്തിലൂടെ മദ്യപിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാനും കഴിയും. മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാൽ വാഹനം സ്റ്റാർട്ടാകുന്നത് തടയും. ഹെൽമറ്റ് ധരിക്കാതെയും മദ്യപിച്ചും വാഹനമോടിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.72 വാട്ടിന്റെ ഹബ് മോട്ടോറാണ് സ്‌കൂട്ടറിനായി ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഷാസി ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ വിദ്യാർത്ഥികൾ സ്വന്തമായാണ് നിർമിച്ചത്. ആവശ്യമായ മറ്റു ഘടകങ്ങൾ സ്‌ക്രാപ്പിൽനിന്ന് കണ്ടെത്തി ഉപയോഗപ്പെടുത്തുകയായിരുന്നു. ഏകദേശം 37,000 രൂപയാണ് നിർമാണച്ചെലവ്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദർശ് ആദ്യമായി ഇത്തരമൊരു ഇലക്ട്രിക് സ്‌കൂട്ടർ നിർമിക്കാൻ തുടക്കമിട്ടത്. അന്ന് തുടങ്ങിയ പരീക്ഷണത്തെ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി വികസിപ്പിച്ചെടുക്കുകയായിരുന്നു ഇരുവരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCIENCEFEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL