SignIn
Kerala Kaumudi Online
Friday, 06 November 2026 5.51 AM IST

ആംബുലൻസിന് വഴിയൊരുക്കാൻ സ്മാർട്ട് ട്രാഫിക് കൺട്രോളർ

working-model
എ​ച്ച്.​എ​സ് ​വി​ഭാ​ഗം​ ​വ​ർ​ക്കിം​ഗ്‌​ ​മോ​ഡ​ൽ​ ​മ​ത്സ​ര​ത്തി​ൽ​ ​ആം​ബു​ല​ൻ​സ് ​സ്‌​മാ​ർ​ട്ട് ​ട്രാ​ഫി​ക് ​ക​ൺ​ട്രോ​ള​റു​മാ​യി​ ​പ​റ​ളി​ ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​ടി.​ആ​ർ.​നി​ര​ഞ്ജ​നും​ ​ടി.​എ​ൽ.​സ​ഞ്ജ​യും.

ചിറ്റൂർ: ഓരോ നിമിഷവും വിലപ്പെട്ടതാണ്, പ്രത്യേകിച്ച് ഒരു ജീവൻ രക്ഷിക്കാനുള്ള യാത്രയിൽ. ഗതാഗതക്കുരുക്കിൽപ്പെട്ട് ആശുപത്രിയിലെത്താൻ വൈകുന്ന ആംബുലൻസുകൾക്ക് തടസമില്ലാതെ വഴിയൊരുക്കാൻ സ്മാർട്ട് ട്രാഫിക് കൺട്രോളറുമായി വിദ്യാർത്ഥികൾ. പറളി എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ടി.ആർ.നിരഞ്ജനും ടി.എൽ.സഞ്ജയും ചേർന്ന് ഒരുക്കിയ വർക്കിംഗ് മോഡൽ പാലക്കാട് ജില്ലാ ശാസ്‌മ്രേളയിൽ ശ്രദ്ധേയമായി. ആംബുലൻസ് എത്തുന്നതിന് അനുസരിച്ച് ട്രാഫിക് സിഗ്നൽ സ്വയം നിയന്ത്രിക്കുന്ന സംവിധാനമാണ് മാതൃകയുടെ പ്രത്യേകത. ട്രാഫിക് സിഗ്നലിൽനിന്ന് ഏതാനും കിലോമീറ്റർ അകലെ റേഡിയോ ഫ്രീക്വൻസി സെൻസർ സ്ഥാപിക്കും. ഇതിന്റെ റീഡർ ആംബുലൻസിൽ ഘടിപ്പിക്കും. ആംബുലൻസ് സെൻസറിന് സമീപത്തുകൂടി കടന്നുപോകുമ്പോൾ അതിനെ തിരിച്ചറിയുന്ന സംവിധാനം ട്രാഫിക് സിഗ്നലുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ആംബുലൻസ് എത്തുന്നുവെന്ന് തിരിച്ചറിയുന്നതോടെ സിഗ്നൽ സ്വമേധയാ പച്ചയാകും. ഒപ്പം ആംബുലൻസ് വരുന്നതായുള്ള മുന്നറിയിപ്പും ട്രാഫിക് സിഗ്നലിൽ തെളിയും. ഇതോടെ മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ആംബുലൻസിന് തടസമില്ലാതെ കടന്നുപോകാൻ വഴിയൊരുങ്ങും. അപകടങ്ങളിലും അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യങ്ങളിലും ഗതാഗതക്കുരുക്കിൽപ്പെട്ട് ആംബുലൻസുകൾ വൈകുന്നത് പലപ്പോഴും ജീവഹാനിക്ക് കാരണമാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി സമയബന്ധിതമായി രോഗികളെ ആശുപത്രിയിലെത്തിക്കാനും അതുവഴി വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യയെ ജീവൻരക്ഷാ പ്രവർത്തനവുമായി ബന്ധിപ്പിക്കുന്ന മാതൃകയാണ് ഇരുവരും ശാസ്ത്രമേളയിൽ അവതരിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCIENCEFEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL